കെഎസ്ഇബി ജീവനക്കാരും വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് ഋഷിരാജ് സിംഗ്

സംസ്ഥാനത്ത് വൈദ്യുതി മോഷണം നടത്തുന്നവരില്‍ കെഎസ്ഇബി ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറുമുള്ള അവലോകനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ 14 ലക്ഷത്തിന്റെ വൈദ്യുതിമോഷണം പിടിക്കപ്പെട്ടുവെന്നും ഋഷിരാജ് സിങ് അറിയിച്ചു.
വൈദ്യുതി മോഷ്ടിക്കുന്നത് പണംകൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് അല്ലെന്നും നിലവില്‍ പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 95 ശതമാനം മോഷണം നടത്തുന്നതും സമ്പന്നരാണെന്ന് തെളിഞ്ഞുവെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. വാണിജ്യകേന്ദ്രങ്ങളിലും വീടുകളിലുമാണ് വൈദ്യുതി മോഷണ പ്രവണത കൂടുതലായും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























