നിപ്പ പങ്കാളിയെ കവര്‍ന്നെടുത്തു... അവഗണന താങ്ങാന്‍ കഴിയുന്നില്ലെന്ന് ഉബീഷ്

നിപ്പ വൈറസ് ബാധയെ എല്ലാവരും ഭയപ്പെടുന്നു. ഈ വെറസ് ജങ്ങളില്‍ ഉണ്ടാക്കിയ ഭീതി അത് ചില്ലറയൊന്നുമല്ല. ഉറ്റവരും ഉടയവരും മരിച്ചിട്ടും അവസാനമായി അവരെ ഒരു നോക്ക് കാണാന്‍ പോലും എല്ലാവര്‍ക്കും ഭയം. ഇപ്പോള്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഉള്ളവര്‍ക്കും, ഉറ്റവരെ നഷ്ടപെട്ടവര്‍ക്കും ഈ അവഗണനയാണ് ഏല്‍ക്കേണ്ടിവരുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വെന്നിയൂരില്‍ നിപ വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷ്.
സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചരണമാണ് ഈ അവഗണനയ്ക്ക് കാരണമെന്നും ഉബീഷ് തുറന്നടിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമാണ് ഉബീഷിന്റെ വീട്ടിലുള്ളത്. നിപ്പാ വൈറസ് ജീവന്‍ കവര്‍ന്നെടുക്കും എന്ന ചിന്ത വേട്ടയാടുന്നതിനാല്‍ പ്രദേശവാസികള്‍ ആരും എത്താറില്ല, എന്തിന് ഏറെ പറയുന്നു സ്വന്തം ബന്ധുക്കള്‍ പോലും വരാറില്ല എന്ന് ഉബീഷ് നിറകണ്ണുകളോടെ പറയുന്നു.
മൂന്നിയൂരില്‍ നിപ്പ വൈറസ് ബാധയേറ്റ് മരിച്ച സിന്ധുവിന്റെ ഭര്‍ത്താവ് ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിപ്പ വൈറസ് ബാധിച്ച് മരിച്ച കൊളത്തൂര്‍ കാരാട്ടുപറമ്ബിലെ താഴത്തില്‍തൊടി വേലായുധന്റെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മരിച്ച വേലായുധനുമായി അടുത്തിടപഴകിയവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു രോഗലക്ഷണവുമില്ലെന്ന് ആരോഗ്യ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha