നിപ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള അന്വേഷണം ദുഷ്‌ക്കരമാകുന്നു...

നിപ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള അന്വേഷണം ദുഷ്‌കരമാകുന്നു. പന്തിരിക്കര സൂപ്പിക്കടയിലെ കിണറുകളില്‍നിന്ന് ലഭിച്ച പ്രാണികളെ തിന്നുന്ന വവ്വാലുകളല്ല വൈറസിന്റെ ഉറവിടമെന്ന് തെളിഞ്ഞതോടെ വിദഗ്ധര്‍ വലയുകയാണ്. . പഴംതീനി വവ്വാലുകളാണ് രോഗം പരത്തുന്നതെന്നതാണ് മുന്‍ അനുഭവമെന്നതിനാല്‍ ഈ ജീവികളെയും അതിന്റെ കാഷ്ഠവും മൂത്രവും ശേഖരിക്കാനാണ് ശ്രമം തുടരുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സംഘം എന്നിവരാണ് സൂപ്പിക്കടയിലും പരിസരത്തും പരിശോധന നടത്തുന്നത്.
എന്നാല്‍, മഴ പരിശോധനക്ക് തടസ്സം നില്‍ക്കുന്നതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ എ.സി. മോഹന്‍ ദാസ് പറഞ്ഞു. അര മില്ലി ലിറ്റര്‍ മൂത്രമാണ് പഴംതീനി വവ്വാലുകള്‍ പുറത്തുവിടുക. ഇവ ശേഖരിക്കുന്നത് തീര്‍ത്തും ദുഷ്‌കരമാണ്. പ്രാണികളെ തിന്നുന്ന വവ്വാലുകളെ കിണറില്‍നിന്ന് എളുപ്പം പിടികൂടിയിരുന്നു. ഉയരമുള്ള മരത്തില്‍ അധിവസിക്കുന്ന വവ്വാലുകളെ തന്നെ പിടികൂടുന്നതും എളുപ്പമല്ല. വവ്വാലിന്റെ രക്തം പരിശോധിച്ചും ഉറവിടം അറിയാം. രക്തത്തില്‍ നിപ വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡിയുണ്ടെങ്കില്‍ ആ വവ്വാലിന്റെ ശരീരത്തില്‍ വൈറസുണ്ടെന്ന് ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, ഇതിനായി നൂറുകണക്കിന് എണ്ണത്തിനെ പിടികൂടേണ്ടി വരും. പഴംതീനി വവ്വാലുകള്‍ ആറു തരമാണുള്ളത്. ആകെയുള്ള പഴംതീനി വവ്വാലുകളില്‍ നാല് ശതമാനത്തില്‍ മാത്രമേ നിപ വൈറസ് കാണുകയുള്ളൂ. എല്ലാ വവ്വാലുകളിലും വൈറസില്ലാത്തതിനാല്‍ ഇവയെ എളുപ്പത്തില്‍ വേര്‍തിരിക്കാനാവില്ലെന്നാണ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സന്റെര്‍ ഡയറക്ടര്‍ ഡോ. ജി അരുണ്‍ കുമാറിന്റെ അഭിപ്രായം.
നിരവധി എണ്ണത്തിനെ ഇതിനായി പരിശോധിക്കേണ്ടി വരും. മരിച്ചവരുടെ ശരീരത്തിലെ സാമ്പിളില്‍നിന്ന് ലഭിച്ച വൈറസിന്റെ ആര്‍.എന്‍.എ (റൈബോ ന്യൂക്ലിക് ആസിഡ്) മലേഷ്യയിലും ബംഗ്ലാദേശിലും മരിച്ചവരുടെ ശരീരത്തിലെ വൈറസിലെ ആര്‍.എന്‍.എ സാമ്യമുണ്ടോ എന്ന് പരിശോധിച്ചും ഉറവിടം തേടാം. മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സന്റെര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ജീനോം സീക്വന്‍സിങ് എന്ന ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. വൈറസ് പലയിടത്തും പല സ്വഭാവമാണ് കാണിക്കുന്നതെങ്കിലും ഈ പരീക്ഷണത്തില്‍ പ്രതീക്ഷ ഏറെയാണ്.
ജീനോം സീക്വന്‍സിങ് നടത്തണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിര്‍ദേശിച്ചത്. നിപ െൈവറസ് പരത്തുന്നത് വവ്വാലുകളാണെന്നതിനാല്‍ ഗ്രാമങ്ങളിലെ വവ്വാലുകളെ കൊന്നൊടുക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണുണ്ടാവുകയെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha