ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.. ആദ്യ മണിക്കൂറില്‍ 7.8 ശതമാനം പോളിംഗ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ 7.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.17 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്.
ഇതില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടര്‍മാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടര്‍മാരും 92,919 പുരുഷ വോട്ടര്‍മാരുമുണ്ട്. സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും.
https://www.facebook.com/Malayalivartha