നീനുവുമായി അടുപ്പം സ്ഥാപിക്കുന്നവരെ എല്ലാം വകവരുത്തുന്നത് ഈ കുടുംബത്തിന്റെ പതിവ്

ദുരഭിമാനത്തിന്റെ പേരില്‍ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വീട്ടുകാര്‍ മുന്‍പ് മറ്റൊരു യുവാവിനെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. നീനുവിന്റെ മറ്റൊരു സുഹൃത്തിനെ കൊല്ലാനായിരുന്നു ക്വട്ടേഷന്‍. തെന്മല സ്വദേശിയാണ് ഈ യുവാവ്. നീനുവുമായി ബന്ധം സ്ഥാപിച്ചതിന്റെ് പേരില്‍ രണ്ടു വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. യുവാവിനെ വീട്ടില്‍ കയറിയാണ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് തെന്മല സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുകുടുംബങ്ങളും ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. നീനുവിന്റെ വീടിനു മൂന്നു കീലോമീറ്റര്‍ അകലെയാണ് ഈ യുവാവിന്റെ വീടും. നീനുവുമായി അടുപ്പം സ്ഥാപിക്കുന്നവരെ എല്ലാം ഭീഷണിപ്പെടുത്തുന്നത് ഈ കുടുംബത്തിന്റെ പതിവായിരുന്നുവെന്നാണ് സൂചന.
അതേസമയം, കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിയാസിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അമ്മ പറഞ്ഞു. നിയാസിനെ കുടുക്കിയതാണ്. നിയാസിനെ നീനുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതാണ്. തിരുവല്ലയില്‍ നീനുവിനെ കൂട്ടിക്കൊണ്ടുവരാനാണെന്ന് പറഞ്ഞാണ് വാഹനം വിളിച്ചുകൊണ്ടുപോയത്. നീനുവിന്റെ അമ്മയും അച്ഛനും സഹോദരന്‍ ഷാനുവും ചേര്‍ന്നാണ് നിയാസിനെ കൂട്ടിക്കൊണ്ടുപോയത്. നിയാസിനെ വിളിക്കാന്‍ വന്നവര്‍ ഉപേക്ഷിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന നിയാസിനെ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയതാണ്.
https://www.facebook.com/Malayalivartha