ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്തെ ഒരു ആരാധനാ മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍. തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിരുന്നു. കന്യാസ്ത്രീയ ബന്ധുക്കള്‍ കണ്ടസമയത്ത് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനാല്‍ പ്രാഥമികമായി ദുരൂഹത സംശയിക്കുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കള്‍ അടുത്തിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിപ്രഷനിലായിരുന്നു കന്യാസ്ത്രീയെന്നാണ് ആത്മഹത്യാക്കുറിപ്പ് നല്‍കുന്ന സൂചന. െ
വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി സ്‌കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha