യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടിലിട്ടു പൂട്ടി

തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു. പാതിരപ്പള്ളിയിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രണ്ടു മണിക്കൂറാണ് കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടത്. സഹപാടിയോട് പട്ടിയെ കുറിച്ച് കുട്ടി സംസാരിച്ചതിനുള്ള ശിക്ഷയായാണ് അധ്യാപിക ഇങ്ങനെ ചെയ്‌തതെന്നുമാണ് വിവരം. പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ഈ ക്രൂര ശിക്ഷ. മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. നാട്ടുകാര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. പോലീസുകാര്‍ സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























