ദുബായ് വിമാനത്തില്‍ നിന്നും രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തിനകത്ത് നിന്ന് ഉടമയില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് കിലോ സ്വര്‍ണം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് രണ്ട് സ്വര്‍ണബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. വിമാനം ചെന്നൈയിലേക്ക് പോകേണ്ടതായിരുന്നു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെയും ചെന്നൈയിലേക്ക് പോകേണ്ട യാത്രക്കാരുടെയും പട്ടിക പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























