ഛെ, നാണക്കേട് ! കേരളം ബാലവിവാഹങ്ങളുടെ തലസ്ഥാനം

കേരളം സംസ്‌കാര സമ്പന്നരുടെ നാടാണെന്നാണ് പറയുന്നത്. എന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികളില്‍ ഒരു നല്ല ശതമാനം പ്രായമാകുന്നതിനു മുമ്പ് വിവാഹിതരാവുന്നു. ഇക്കൊല്ലം 5 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 11 കേസകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 220 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 എണ്ണം കേരളത്തിലാണ്. ഇക്കൊല്ലം അഞ്ച് മാസത്തിനിടയില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍ മാത്രമാണ് അതായത് ബാലവിവാഹങ്ങളില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുന്നു എന്നു ചുരുക്കം.
ബാലവകാശ കമ്മീഷനും വനിതാകമ്മീഷനും ശക്തമാണെങ്കിലും ബാല വിവാഹങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കോഴിക്കോട് ഒരു 17 വയസ്സുള്ള പെണ്‍കുട്ടിയെ യു.എ.ഇ പൗരന്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കോലാഹലം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനാഥാലയങ്ങളില്‍ നടക്കുന്ന അറബികല്യാണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യവകാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ബാലവിവാഹങ്ങള്‍ തടയാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയപ്പെടുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഫലപ്രദവുമായി പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാന പോലീസിന്റെ രേഖകള്‍ അനുസരിച്ച് തന്നെ ബാലവിവാഹങ്ങളില്‍ ഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നാണ് പറയുന്നത്. ബാലവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗമില്ലെന്നാണ് പോലീസും പറയുന്നത്. ദുര്‍ബലരും ന്യൂനപക്ഷക്കാരുമായ സമൂഹത്തിനിടയിലാണ് ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് പോലീസ് പറയുന്ന കണക്ക്. കൂടുതലും മലബാറിലാണ് ബാലവിവാഹങ്ങള്‍ നടക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളിലാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എന്നാല്‍ ഫലപ്രദമായ യാതൊരു നടപടികളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല. 6% വര്‍ധനവാണ് കേരളത്തില്‍ ബാലവിവാഹഹങ്ങളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പറയുന്നത്. തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ ബാലവിവാഹങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലാണ് കൂടുതലും സംഭവിക്കുന്നത്.
അഞ്ചുമാസത്തിനിടയില്‍ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ എത്രയാണെന്നോര്‍ത്ത് അത്ഭുതപ്പെടുകയാണ് പൊതു ജനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























