കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഗാനവും ജഴ്‌സിയും പുറത്തിറക്കി

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ഗാനവും ജഴ്‌സിയും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്തിറക്കി. മികച്ച കളിക്കാരെയാണ് ടീമിന് ലഭിച്ചിരിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കിലും എല്ലാവരും ഒരുമിച്ച് നിന്നാല്‍ കടുത്ത വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുമെന്നും സച്ചിന്‍ ചടങ്ങില്‍ പറഞ്ഞു. എം.എം. ശ്രീലേഖ സംഗീതം നല്‍കിയ ഗാനം കലാഭവന്‍ മണിയാണ് പാടിയിരിക്കുന്നത്. ആകര്‍ഷകമായ രണ്ടു വാക്കുകളാണ് ഗാനം പ്രചരിപ്പിക്കുന്നതിന് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും കളിക്കുന്നു (എവരിബഡി പ്ലേയ്‌സ്).
ടീം ജഴ്‌സിയായ മഞ്ഞ നിറം കൂടി ഉള്‍പ്പെടുത്തിയ പദമുപയോഗിച്ച് `യെല്ലോ മേം ഖേലോ എന്നാണ് ടീമിനെക്കുറിച്ച് വിശേഷിപ്പിച്ചത്. കേരളത്തനിമ വിളിച്ചോതുന്ന സംഗീതവും പശ്‌ചാത്തലവും ഗാനത്തിന് മഹിമകൂട്ടുന്നു. കഥകളിയിലൂടെയാണ് ടീമിന്റെ ഗാനം ആരംഭിക്കുന്നത്.
ടീമിന്റെ ഉത്സാഹവും താല്‌പര്യവും അഭിമാനവും കാണിക്കുന്നതാണ് ഗാനമെന്നും ഇതിന്റെ കാഹള ശബ്‌ദം എല്ലാവരെയും ടീമിനോട് അടുപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളായ പ്രസാദ് പോട്ട്‌ലുരി പറഞ്ഞു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























