അഴിമതിക്കാരിയായ ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി സി.പി.എം രാഷ്ട്രീയ പാപ്പരത്തം കാട്ടിയെന്ന് സുധീരന്‍

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരിയായ ജയലളിതയുടെ വീട്ടില്‍ചെന്ന് മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കിയ രാഷ്ട്രീയ പാപ്പരത്തമാണ് സി.പി.എം കാട്ടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കോട്ടയത്ത് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ജനസംഘത്തെ പിന്തുണച്ച് ആര്‍.എസ്.എസിന് ഹാലേലുയ്യ പാടിയ പാരമ്പര്യമുള്ള സി.പി.എമ്മിന് രമേശ് ചെന്നിത്തല ആര്‍.എസ്.എസിനെ സഹായിക്കുന്നുവെന്ന് കുറ്റപ്പെടുത്താന്‍ അവകാശമില്ല.
മറ്റു കക്ഷികളെ ചാക്കിട്ടുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇപ്പോള്‍ സി.പി.എം ശ്രമിക്കുകയാണ്. ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നമായി മാറും. കുറുക്കുവഴികളിലൂടെയല്ലാതെ നേരേ ചൊവ്വേ മുന്നോട്ടു പോകാന്‍ സി.പി.എം തയ്യാറാകണം. കോണ്‍ഗ്രസുകാര്‍ കൂട്ടായ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ ചരിത്രം തിരുത്തി യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാക്കാന്‍ കഴിയുമെന്നും സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























