Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആളെ കയറ്റിയാല്‍ പണം… കെഎസ്ആര്‍ടിസി ലാഭത്തില്‍ ഓടിയാല്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പ്രത്യേക പ്രോത്സാഹന വേതനവും പ്രൊമോഷനും

30 SEPTEMBER 2014 10:09 AM IST
മലയാളി വാര്‍ത്ത.
കെഎസ്ആര്‍ടിസി ബസില്‍ പരമാവധി ആളെ കയറ്റി ലാഭത്തിലെത്തിച്ചാല്‍ പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കാന്‍ തീരുമാനം. ഓരോ ബസിന്റെയും ലാഭ-നഷ്ടകണക്ക് അതതു ദിവസം പരിശോധിക്കാനും ലാഭത്തിലോടുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹന വേതനം അനുവദിക്കാനാണ് തീരുമാനം എടുത്തത്. ജീവനക്കാര്‍ക്ക് ഇങ്ങനെ നല്‍കേണ്ട തുക ഉടന്‍ പ്രഖ്യാപിക്കും. ബസ് ഒരു മാസം തുടര്‍ച്ചയായി ലാഭത്തിലോടിയാല്‍ ആ ബസിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹന വേതനം കൂടാതെ ഗുഡ് സര്‍വീസ് എന്‍ട്രിയും അഭിനന്ദനക്കത്തും നല്‍കും. ഇതു പ്രമോഷനു പരിഗണിക്കും.
ജീവനക്കാരെ കൂടുതല്‍ കര്‍മനിരതരാക്കാന്‍ ആകര്‍ഷകമായ നടപടികള്‍ സ്വീകരിക്കുന്നതുവഴി കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനും സാധിക്കും. നിലവില്‍ 8,000 രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ബസുകള്‍ക്കാണ് കളക്ഷന്‍ ബാറ്റ കിട്ടുന്നത്. അതും വളരെ തുച്ഛമായ തുകയാണ്. ഓര്‍ഡിനറി ബസില്‍ ആയിരം ടിക്കറ്റിനു മുകളില്‍ വില്‍ക്കുന്ന ടിക്കറ്റിന് 10 പൈസ വീതവും ജീവനക്കാര്‍ക്കു ലഭിക്കുമെന്നാണ് കണക്ക്. ഇത്രയും ടിക്കറ്റുകള്‍ വില്‍ക്കുന്ന ബസുകള്‍ വളരെ കുറവാണ്.
എന്‍ജിന്‍ തകരാറായ ബസുകള്‍ ഒഴിച്ച് ബാക്കി എല്ലാ ബസുകളും സര്‍വീസിന് സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആകെയുള്ള 5659 ഷെഡ്യൂളുകളില്‍ 5015 വരെ ഇപ്പോള്‍ ഓടുന്നുണ്ട്. സാധാരണ പല കാരണങ്ങളാല്‍ ഷെഡ്യൂളുള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഷെഡ്യൂള്‍ റദ്ദാക്കല്‍ കാരണം കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടം 846 കോടിയാണ്. 4.25 കോടിയില്‍ നിന്നും ദിവസ വരുമാനം ഇപ്പോള്‍ 5.54 കോടിയിലേക്ക് ഉയര്‍ന്നു.
ബസിന്റെ ചാര്‍ജ് വര്‍ധന, ഡീസല്‍ ഉപയോഗത്തിലെ നിയന്ത്രണം എന്നിവ വരുമാനം കൂട്ടാന്‍ കാരണമായി. ദിവസം വരുമാനം 7 കോടിയിലെത്തിച്ചാല്‍ കെഎസ്ആര്‍ടിസിയെ മുന്നോട്ടു കൊണ്ടു പോകാനാകും. വര്‍ക് ഷോപ്പുകളില്‍ നൂറോളം ജീവനക്കാരെ പുതുതായി നിയമിക്കാനും തീരുമാനമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends