സിപിഐ നേതൃയോഗങ്ങള്‍ ഇന്നു തുടങ്ങും

സംസ്ഥാന സമ്മേളനത്തിന്റെ സ്ഥലവും തിയതിയും തീരുമാനിക്കാനായി സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നു തുടങ്ങും. ചൊവ്വാഴ്ച സംസ്ഥാന നിര്‍വാഹക സമിതിയും ബുധനാഴ്ച സംസ്ഥാന കൗണ്‍സിലും ചേരും. തെക്കന്‍, മധ്യ ജില്ലകളില്‍ ഏതിലെങ്കിലും സംസ്ഥാന സമ്മേളനം നടത്താനാണ് സാധ്യത.
ജില്ലാ സമ്മേളന തിയതികളും സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ തീരുമാനിക്കും. സി.ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയ ദേശീയ സമിതി തീരുമാനവും സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























