കണ്ണൂരില്‍ യുവാവിനെ അക്രമികള്‍ മര്‍ദിച്ചവശനാക്കി

കണ്ണൂരിലെ രാമന്തളിയില്‍ യുവാവിനെ ഒരു സംഘം അക്രമികള്‍ മര്‍ദിച്ചവശനാക്കിയതായി പരാതി. കൂവപ്പറമ്പ് സ്വദേശി സജീവനെയാണ് മുപ്പതംഗം സംഘം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ചത്.
രാമന്തളി വടക്കുംമ്പാടിന് സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ സജീവനെ ഒരു സംഘം തടഞ്ഞ് മര്‍ദിച്ചത്. പുന്നക്കാടുള്ള സ്‌ത്രീയുടെ ക്വാട്ടേഴ്‌സിലേക്ക് പോകുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദിച്ച് അവശനാക്കിയ ശേഷം റോഡിലൂടെ കാല്‍ കിലോമീറ്ററോളം വലിച്ചിഴച്ച് സിത്രീയുടെ വീട്ടിലെത്തിക്കുകയായിരുന്നു. സ്‌ത്രീയുടെ മുന്നില്‍വച്ചും മര്‍ദിച്ചു.
ക്വാട്ടേഴ്‌സിലെ സ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് സജീവന്‍ പറയുന്നു. സജീവന്റെ കേള്‍വിശക്‌തി ഭാഗികമായി നഷ്‌ടപ്പെട്ടു. കണ്ണിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദനരംഗങ്ങള്‍ പ്രചരിച്ചതോടെ പയ്യന്നൂര്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























