കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നോട്ടീസ്

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.കേസുകളില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സിലും കോതിക്ക് വിശദീകരണം നല്‍കിയിരുന്നു. എല്ലാ പ്രമുഖ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ക്കും എറണാകുളം പ്രസ് ക്ലബിനും നോട്ടീസ് അയക്കും. അതിനിടെ, കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കേസില്‍ കോടതി പരാമര്‍ശമെന്ന പേരില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക നോട്ടീസ് അയക്കാനും നിര്‍ദ്ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























