കായികമേളയ്ക്കിടെ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

പൊലീസ് മീറ്റില്‍ പത്തു കിലോമീറ്റര്‍ നടത്തത്തില്‍ പങ്കെടുക്കവേ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂര്‍ സ്വദേശിയും തൃശൂര്‍ രാമവര്‍മ്മപുരം കെ. എ. പി ഒന്നാം ബറ്റാലിയനിലെ അംഗവുമായ ജോര്‍ജ് വിന്‍സന്റാണ് (30) മരിച്ചത്. പതിനായിരം മീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഇന്നു രാവിലെയാണ് ഒന്‍പതു മണിയോടെയാണു സംഭവം. അഞ്ചു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ വയറു വേദന അനുഭവപ്പെട്ടപ്പോള്‍ പിന്‍മാറാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചതായിരുന്നു. എന്നാല്‍ മത്സരത്തിന്റെ സ്പിരിറ്റില്‍ അതിനു തയ്യാറായില്ല. താമസിയാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര വര്‍ഷം മുന്‍പാണ് സര്‍വീസില്‍ പ്രവേശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























