മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ നാളെ പരിഗണിച്ചേക്കും

മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ നാളെ പരിഗണിച്ചേക്കും. സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ഭാഗപത്രം, ഇഷ്‌ടദാനം തുടങ്ങിയവയുടെ സ്‌റ്റാംപ് ഡ്യൂട്ടി കൂട്ടുന്നതിനുള്ള ഓര്‍ഡിന്‍സും അയച്ചില്ല. മദ്യവിലയില്‍ നാളെ മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അടിസ്‌ഥാന ഭൂനികുതികള്‍ എന്നിവയുടെ ഓര്‍ഡിനന്‍സ് അംഗീകരിച്ചു. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു.
പൂട്ടിക്കിടക്കുന്ന ബാറുകളിലെ മദ്യം ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കില്ല. മദ്യം ഏറ്റെടുക്കരുതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. അട്ടിമറി സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയത്. 70 കോടി രൂപയുടെ നഷ്‌ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എക്‌സൈസ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























