കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് തകരാറിലായി

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ദിവസമായി തകരാറില്‍. വെബ്‌സൈറ്റിലെ തകരാര്‍ മൂലം പൂജ അവധിക്കാലത്തേതടക്കം സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ബുക്കിങ് മുടങ്ങി. ബാംഗ്ലൂരില്‍ നിന്ന് നാളെ പുറപ്പെടേണ്ടത് ആറ് സര്‍വീസുകളാണ്. ഇവയിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് യാത്രക്കാര്‍ക്ക്. രണ്ട് ദിവസമായി തകരാറിലായ വെബ്‌സൈറ്റ് ഇതുവരെയും ശരിയാക്കിയിട്ടില്ല. എന്നാല്‍ ഇത് സ്വകാര്യ ടൂറിസ്‌റ്റ് ബസുകളെ സഹായിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കമെന്നും പറയപ്പെടുന്നു. ബിഎസ്‌എന്‍എല്ലിന്റെ സാങ്കേതിക തകരാറാണ് വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























