നാളെ മഹാനവമി, പൂജവയ്‌പിനുള്ള ഒരുക്കങ്ങളിലാണ് ദേവീക്ഷേത്രങ്ങള്‍

നാളെ മഹാനവമി ആഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് ദേവീക്ഷേത്രങ്ങള്‍. കേരളത്തില്‍ നവരാത്രി ആഘോഷിക്കുന്ന സരസ്വതി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രമാണ് കോട്ടയത്തെ പനച്ചിക്കാവ് സരസ്വതി ക്ഷേത്രം. ഇവിടെ അക്ഷരം കുറിക്കാന്‍ കുഞ്ഞുങ്ങളെ കൊണ്ടുവന്നവരുടെ തിരക്കുകള്‍ ഇന്നെ തുടങ്ങിയിട്ടുണ്ട്. സകലവിദ്യകളുടെയും ഈശ്വരിയുടെ അനുഗൃഹത്തിനായാണ് വ്രതശുദ്ധിയോടെയുള്ള ഈ ഒരുക്കങ്ങള്‍. ഇന്ന് സന്ധ്യയോടെ അക്ഷരപൂജയ്‌ക്കായി പുസ്‌തകങ്ങള്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കും.
വിജയദശമിനാളിലേക്കായി പ്രസാദങ്ങളായ കരിമ്പ്, മലര്‍, പൊരി എന്നിവയും തയ്യാറായി. വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്ത് പൂര്‍ത്തിയാവുന്നതോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്‌തിയാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























