ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

അടൂരില്‍ പറക്കോട് എന്‍എസ്‌എസ് യുപി സ്‌കൂളിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ഏഴംകുളം പട്ടാഴിമുക്ക് സ്വദേശി ഹക്കീംമിന്റ് മകന്‍ അജ്‌മല്‍(18)ണ് മരിച്ചത്.
രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജ്‌മലിനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുമണ്‍ അങ്ങാടിക്കല്‍ എസ്‌എന്‍വി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അജ്‌മല്‍. ഏഴംകുളം ഭാഗത്ത് നിന്നു പറക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അജ്‌മലിനെ എതിരെ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























