റോഡിന്റെ ശോചനിയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ഹൈക്കോടതി.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എര്‍ട്രാക്ക് പ്രസിഡന്റ് കെ. രംഗനാഥ പ്രഭു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
സാങ്കേതിക പ്രശ്‌നങ്ങള്‍ പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് ചൂണ്ടിക്കാട്ടി. അതേസമയം മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശം അവസ്ഥയില്‍ ആയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോഡുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. സര്‍ക്കാരും നഗരസഭയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്‌ച പരിഗണിക്കാനായി മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























