വി.എം.സുധീരന്റെ ഗാന്ധിസ്മൃതി യാത്ര ആരംഭിച്ചു

ഗാന്ധിജയന്തി ദിനമായ ഇന്ന് തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതിയാത്ര ആരംഭിച്ചു. ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് യാത്ര. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കവയിത്രി സുഗതകുമാരിയും കോണ്‍ഗ്രസ് നേതാക്കളും ഗാന്ധിസ്മൃതിയാത്രയില്‍ അണിചേര്‍ന്നു.
കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്ക് ഇനിമുതല്‍ ഫ്‌ളക്‌സുകള്‍ ഉപയോഗിക്കില്ലെന്ന് വി.എം. സുധീരന്‍ പ്രഖ്യാപിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























