വൈദ്യുതി മീറ്റര്‍ വാടക കുറച്ചതായി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന മീറ്റര്‍ വാടക നിരക്ക് കുറച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. സിംഗിള്‍ ഫേസ് മീറ്ററുകള്‍ക്ക് പത്തുരൂപയില്‍ നിന്ന് ആറു രൂപയായും ത്രീഫേസ് മീറ്ററുകള്‍ക്ക് 20 രൂപയില്‍ നിന്ന് 15 രൂപയായും ത്രീഫേസ് ടി.ഒ.ഡി മീറ്ററുകള്‍ക്ക് 75 രൂപയില്‍ നിന്ന് 30 രൂപയായുമാണ് കുറച്ചിരിക്കുന്നത്. ഇത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ 2014-15 ലേക്ക് വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പ്രസരണ- വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്‌മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിംഗ് ചാര്‍ജ് 32 പൈസയായും നിജപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























