കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍, എയ്‌ഡഡ് കോളേജുകളിലെ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. കേരള സര്‍വകലാശാല സെനറ്റിലെ കെ.എസ്.യു പ്രതിനിധിയായ ജെ.എസ് അഖില്‍ വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാന്‍സിലര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവിന് കാരണമായത്. അടുത്തിടെ കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തിരുത്തിയത് പിടികൂടിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു എന്‍ജിനിയറിംങ് കോളേജിലെ ഒരു അധ്യാപിക തന്റെ വീട്ടില്‍ ട്യൂഷന് വന്നിരുന്ന ഒരു വിദ്യാര്‍ഥിയുടെ മാര്‍ക്ക് തിരുത്തിയിടുകയായിരുന്നു. ഈ കാരണത്താലാണ് അഖില്‍ പരാതി നല്‍കിയത്. സ്വകാര്യ ട്യൂഷന് എത്തുന്ന വിദ്യാര്‍ഥികളോട് അധ്യാപകര്‍ ആഭിമുഖ്യം കാണിക്കുകയും അല്ലാത്ത വിദ്യാര്‍ഥികളെ അവഗണിക്കുകയും ചെയ്യുന്നതിന് ഈ ഉത്തരവോടെ മാറ്റമുണ്ടാകുമെന്ന് അഖില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























