സിപിഎമ്മും ഫ്‌ളക്‌സ് ഉപേക്ഷിക്കുന്നു, സര്‍ക്കാര്‍ ഫഌക്‌സ് ഉപേക്ഷിച്ചത് സാമ്പത്തിക പ്രതിസന്ധി മൂലം

കോണ്‍ഗ്രസിനു പിന്നാലെ സിപിഎമ്മും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന്് ആദ്യം തീരുമാനിച്ചത് സിപിഎമ്മാണ്. കഴിഞ്ഞ വര്‍ഷം കോട്ടയത്തു നടന്ന സിപിഎം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഫ്‌ളക്‌സ് ഉപേക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് ഇനിമുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























