മോഡിയെ പ്രശംസിച്ചതിന് തരൂരിന് കെപിസിസിയുടെ വിമര്‍ശനം

ശശി തരൂര്‍ എം.പിയുടെ മോഡി ഭക്തിക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍. മോഡിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര നിലപാടുകള്‍ക്ക് വിരുദ്ധനാണ് മോഡി. തരൂരിന്റെ നിലപാട് കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരാണ്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നു. തരൂരിനെതിരെ അച്ചടക്ക നടപടിയും പാര്‍ട്ടിയുടെ പരിഗണനയിലാണ്. കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ഹസന്‍ പറഞ്ഞു.
തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജുവും രംഗത്തുവന്നു. വര്‍ഗീയ അജണ്ടയുള്ള മോഡിയെ പിന്തുണയ്ക്കുന്നത് തരൂര്‍ അവസാനിപ്പിക്കണം. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുന്നത് പ്രതിഷേധാര്‍ഹമെന്ന് ലിജു ആവശ്യപ്പെട്ടു. തരൂരിനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കുമെന്നും ലിജു ആലപ്പുഴയില്‍ പറഞ്ഞു. അതേസമയം, താന്‍ ബിജെപി അനുഭാവിയാണെന്ന വാദം തരൂര്‍ നിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























