രഞ്ജിനി വീണ്ടുമെത്തുന്നു, പാട്ടും 30 ലക്ഷത്തിന്റെ ഔഡിയുമായി…

തന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച രഞ്ജിനി ഹരിദാസ് പാട്ടു പാടി വീണ്ടും എത്തുന്നു. ഇത്തവണ രഞ്ജിനി എത്തുന്നത് സ്വന്തം ഔഡി കാറുമായാണ്.
ഔഡിയുടെ ഔഡി ക്യൂ 3 എന്ന മോഡലാണ് രഞ്ജിനി വാങ്ങിയത്. രഞ്ജിനിക്ക് ഏറെ പ്രിയപ്പെട്ട നിറമായ ചുമപ്പ് തന്നെയാണ് കാറിനും. ഏതാണ്ട് മുപ്പത് ലക്ഷം വില വരുന്നതാണ് ഈ ആഡംബര കാര്‍.
കഴിഞ്ഞ ദിവസമാണ് രഞ്ജിനി പാടിയ പാട്ട് രഞ്ജിനിയുടെ ഫേസ്ബുക്കില്‍ ഇട്ടത്. പരസ്യ സംവിധായകനായ കച്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഐറ്റം ഗാനത്തിന് വേണ്ടിയാണ് രഞ്ജിനി പാടിയത്. അഭിനയ മോഹവുമായി സിനിമയിലെത്താന്‍ കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഹീറോയിന്‍ . മുമ്പ് തിരക്കഥ എന്ന സിനിമയ്ക്ക് വേണ്ടി രഞ്ജിനി പാടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























