മോഹന്‍ലാലിന്റെ വെബ്‌സൈറ്റിന് നേരെ പാക്കിസ്ഥാന്റെ സൈബര്‍ ആക്രമണം

നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗിനു നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ബ്ലോഗിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഹാക്ക് ചെയ്യപ്പെട്ട ബ്ലോഗില്‍ പാക്കിസ്ഥാന്റെ പാതകയ്‌ക്കൊപ്പം ഫ്രീ കാശ്മീര്‍ എന്ന വാചകവും എഴുതിയിട്ടുണ്ട്. \'സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഹാക്കേഴ്‌സിന്റെ സഹായത്തോടെ ഞങ്ങള്‍ നിങ്ങളെ ഇന്റര്‍നെറ്റില്‍ നിന്ന് പുറത്താക്കും. ഇന്ത്യന്‍ സൈന്യത്തെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശവുമുണ്ട്. ജമ്മു കാശ്മീരില്‍ പാവങ്ങളായ നിരവധി പേരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തുന്നുവെന്നും. പാക് അധീന കാശ്മീരിന് നേരെ ആക്രമണം നടത്തുന്നതിന്റെയും പ്രതികാരമായാണ് ഈ നടപടിയെന്നും ഹാക്ക് ചെയ്ത സൈറ്റില്‍ പറയുന്നു.നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സെര്‍വറുകള്‍ എല്ലാം അപകടത്തിലാണ്. മനുഷ്യത്വത്തിനെതിരെ നിങ്ങള്‍ ചെയ്ത കാര്യം ഞങ്ങളൊരിക്കലും മറക്കില്ല. ജമ്മുകശ്മീരില്‍ പതിനായിരങ്ങളാണ് മരിച്ചത്.\' ഇങ്ങനെ പോകുന്നു സന്ദേശം.
ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് അരമണിക്കൂറിനുള്ളില്‍ ബ്ലോഗ് കൈകാര്യം ചെയ്യുന്നവര്‍ തിരികെ പിടിച്ചു. സൈറ്റ് ഇപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലായിട്ടുണ്ടെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























