Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

തരൂര്‍ മോഡിയെ സുഖിപ്പിക്കുന്നതെന്തിന്?

07 OCTOBER 2014 03:38 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്രമോഡിക്ക് വേണ്ടി ശശിതരൂര്‍ രംഗത്തിറങ്ങുന്നതെന്തിന്? ശുചിത്വ ഭാരത പദ്ധതിയുടെ അംബാസിഡറാകാന്‍ തരൂരിനെ മോഡി ക്ഷണിച്ചതെന്തിന്? ഇതെല്ലാം യാദൃഛികതയാണെന്ന് കരുതുന്നെങ്കില്‍ തെറ്റി.

ശശിതരൂരിന്റെ ഭാര്യസുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തെ കുറിച്ച് ദില്ലി പോലീസിന്റെ കൈയിലിരിക്കുന്ന ഫയല്‍ ജീവന്‍ വയ്ക്കാതിരിക്കണമെങ്കില്‍ മോഡിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്താന്‍ ബിജെപിയുടെ ഒരു ദേശീയ നേതാവ് തരൂരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇല്ലെങ്കില്‍ കേസില്‍പെടുത്തി അകത്താക്കുമെന്ന വ്യക്തമായ സൂചന ബിജെപി നേതൃത്വം തരൂരിന് നല്‍കിയതായാണ് സൂചന. എല്ലാവരും പറയുന്നതു പോലെ തരൂര്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുകയല്ല. പകരം നിലനില്പിനു വേണ്ടിയുള്ള സമരത്തിലാണ് അദ്ദേഹം.

തരൂരിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് മോഡിയുടെയും ബിജെപിയുടെയും ലക്ഷ്യം. അതേസമയം തരൂരിനെ രക്ഷപ്പെടുത്താനൊന്നും ബിജെപി ആലോചിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡിയെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ചെന്ന് പരിഹസിച്ച തരൂരിനെ മുട്ടു കുത്തിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. സുനന്ദ കേസില്‍ ബിജെപി തന്നോട് ആദ്യം മൃദു സമീപനം കാണിക്കുമെന്ന് തരൂര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് സംഭരിക്കാന്‍ യാതൊരു സാധ്യതയുമില്ല.

തരൂരിനെതിരെ രംഗത്തു വന്ന കെ.പി.സി.സിയുടെ പ്രതിഷേധം വില പോവാന്‍ യാതൊരു സാധ്യതയുമില്ല. കാരണം മോഡി സര്‍ക്കാരിനെതിരെ തരൂരിനെ രംഗത്തിറക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഹൈക്കമാന്റ് ശ്രമിക്കുകയില്ല. കോണ്‍ഗ്രസിന് പല കാര്യങ്ങളിലും ബിജെപിയുടെ സഹായം ആവശ്യമാണ്. നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള ആരുമായും ബിജെപിക്ക് ബന്ധമില്ല. തരൂരുമായി ബന്ധമുണ്ടായാല്‍ അത്രയും നല്ലതെന്നായിരിക്കും കോണ്‍ഗ്രസ് നേതൃത്വം കരുതുക.

തരൂര്‍ മോഡിയുടെ കെണിയില്‍ വന്നെന്നാണ് സംഭവത്തെ കുറിച്ച് സുധീരന്‍ പ്രതികരിച്ചത്. ഇന്ദിരാഗാന്ധിയെ വരെ വിമര്‍ശിച്ച തരൂര്‍ മോഡിയുടെ കെണിയില്‍ വീണതില്‍ ഒരത്ഭുതവുമില്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ ചോരയും നീരുമാണ് തരൂരിനെ എം.പിയാക്കിയതെന്ന് സുധീരന്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ഹൈക്കമാന്റില്‍ വിലപോവാന്‍ യാതൊരു സാധ്യതയുമില്ല. ചുരുക്കത്തില്‍ മോഡി ഭക്തനായി തരൂര്‍ മാറുന്നത് തിരുവനന്തപുരത്തുകാര്‍ക്ക് കണ്ടു നില്‍ക്കേണ്ടി വരും. ദുര്‍ബലമായ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത്തരം കാഴ്ചകള്‍ നോക്കി നില്‍ക്കേണ്ടി വരും.

സമയമാകുമ്പോള്‍ തരൂരിനെ ചതിക്കാനും ബിജെപി മറക്കില്ല. നടുകടലിലാകുമ്പോള്‍ തരൂരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസും കാണില്ല, ബിജെപിയും കാണില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (11 minutes ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (17 minutes ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (18 minutes ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (20 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (44 minutes ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (51 minutes ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (1 hour ago)

ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം  (1 hour ago)

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്  (1 hour ago)

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി തിയ്യതി പ്രഖ്യാപിച്ചു  (1 hour ago)

നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ക്രൂരമര്‍ദനം  (1 hour ago)

പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം  (1 hour ago)

Andhra-student ഞെട്ടലോടെ കുടുംബം..  (2 hours ago)

Malayali Vartha Recommends