Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മീയ ശുചിത്വം വരുത്തൂ..മോഡിയെ ഉപദേശിച്ചുകൊണ്ട് തരൂരിന്റെ ട്വീറ്റ്

07 OCTOBER 2014 05:32 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് വിവാദം വിളിച്ചു വരുത്തിയതിനു പിന്നാലെ ശശി തരൂരിന്റെ അടുത്ത നമ്പര്‍. ഇത്തവണ സ്വന്തം പാര്‍ട്ടിക്കാരെ സുഖിപ്പിക്കാനാണ് കക്ഷിയുടെ ട്വീറ്റ്. മോഡിയെ ഉപദേശിച്ചുകൊണ്ടാണ് തരൂരിന്റെ പുതിയ ട്വീറ്റ് പുറത്തുവന്നത്. മോഡിയുടെ നടപടികളില്‍ ഭൗതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. മോഡി ഗാന്ധിജിയുടെ പാത പിന്തുടരണമെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയില്‍ നിന്ന് രാജ്യം മുക്തമാവണം. ഇതിനായി മോദി പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വീറ്റിലൂടെ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച സംഭവത്തില്‍ ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോഡി പ്രശംസയുമായി ബന്ധപ്പെട്ട് തരൂരിനെതിരെ നടപടിയെടുക്കണമോയെന്ന് കെപിസിസി നാളെ തീരുമാനിക്കാനിരിക്കെയാണ് മോഡിയെ ഉപദേശിച്ച് തരൂരിന്റെ പുതിയ ട്വീറ്റ്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ന്യൂജനറേഷനില്‍ പലര്‍ക്കും തരൂരിനെ പിന്തുണയ്ക്കണമെന്നുണ്ട്. എന്നാല്‍ പരസ്യമായി രംഗത്തു വരാന്‍ എല്ലാവര്‍ക്കും മടിയാണ്. മുതിര്‍ന്നവര്‍ കടന്നാക്രമിച്ചാലോ എന്നാണ് ഇവരുടെ പേടി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ധിഖ് മാത്രമാണ് ഇപ്പോള്‍ തരൂരിനെ അനുകൂലിച്ചിരിക്കുന്നത്. തരൂരിന് പിന്തുണയുമായി ഒ.രാജഗോപാല്‍ രംഗത്തെത്തിയിരുന്നു.രാജ്യസ്‌നേഹമുള്ളതുകൊണ്ടാണ് തരൂര്‍ മോഡിയെ പിന്തുണച്ചത്. അതില്‍ കോണ്‍ഗ്രസുകള്‍ ക്ഷുഭിതരാകുന്നത് എന്തിനാണെന്നും രാജഗോപാല്‍ പ്രതികരിച്ചു.

ബിജെപി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിലേക്കു തരൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചിരുന്നു. മോഡിയുടെ ഈ നടപടിയെ പുകഴ്ത്തികൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും മോഡി അനുകൂല പ്രസ്താവനകള്‍ തരൂരില്‍ നിന്നുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (5 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (11 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (16 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (25 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (31 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (49 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (51 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends