ജീന്‍സ് വിവാദം : യേശുദാസിന് സലിംകുമാറിന്റെ പിന്തുണ

ജീന്‍സ് വിവാദത്തില്‍ യേശുദാസിന് പിന്തുണയുമായി നടന്‍ സലിംകുമാര്‍. യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സലിംകുമാര്‍ പറഞ്ഞു. എന്തിനെയും എതിര്‍ക്കുന്ന ചിലരാണ് യേശുദാസിനെതിരെയും രംഗത്ത് എത്തിയിരിക്കുന്നതെന്ന് സലിംകുമാര്‍ കുറ്റപ്പെടുത്തി.
അച്ഛന്റെയോ അപ്പൂപ്പന്റെയോ പേരുള്ള ഒരാള്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അപ്പോഴേക്കും അതിനെതിരെ ജാഥയും പ്രകടനവും ചര്‍ച്ചയും നടത്തുന്നത് ശരിയല്ലെന്നും എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവെ സലിംകുമാര്‍ പറഞ്ഞു.
ആളാകാന്‍ വേണ്ടി എന്തിനെയും എതിര്‍ക്കുന്നവരാണ് യേശുദാസിനെതിരെയും രംഗത്ത് വന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് ജീന്‍സ് ധരിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രം പറയുന്നു. ഇനി എല്ലാവരും ജീന്‍സ് ധരിക്കണമെന്ന് പറഞ്ഞാല്‍ കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളും തീരുമോയെന്നും സലിംകുമാര്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























