കള്ളന്‍മാര്‍ക്കെല്ലാം കൈപൊള്ളും...കെ.എസ്.ആര്‍.ടി.സിയിലെ കള്ളപ്പണിക്കാരെ തെറിപ്പിക്കും; പകരം അവശജീവനക്കാര്‍

കള്ളപ്പണിക്കാരുടെ കസേര തെറിപ്പിച്ച് അവിടെ അവശജീവനക്കാരെ നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ആശ്രിതനിയമനത്തിലൂടെ സര്‍വീസില്‍ കയറി ഒരേ കസേരയില്‍ നാളുകളായി കള്ളപ്പണി നോക്കുന്നവരെ മാറ്റിനിയമിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരും രോഗങ്ങളും അപകടങ്ങളും കാരണം അവശത അനുഭവിക്കുന്നവരുമായ ജീവനക്കാരെയാണ് പകരം ഈ തസ്തികകളില്‍ നിയമിക്കുക.
കോര്‍പ്പറേഷനില്‍ അത്യധ്വാനം ആവശ്യമില്ലാത്ത തസ്തികകളിലൊക്കെ ആശ്രിതനിയമനക്കാരുടെ ബാഹുല്യമാണ്. ആകെയുള്ള 231 സൂപ്രണ്ടുമാരില്‍ 206 പേരും ആശ്രിതനിയമനം നേടിയവരാണ്. ബിരുദാനന്തര ബിരുദക്കാര്‍ വരെ ജോലിക്കു കയറുന്ന അസിസ്റ്റന്റ് തസ്‌കകളില്‍ 548 പേരും ആശ്രിതനിയമനക്കാരാണ്. എന്നാല്‍, കണ്ടക്ടര്‍ തസ്തികയില്‍ ഇവര്‍ 610 പേരേയുള്ളൂ. 4,885 മെക്കാനിക്കുകളില്‍ 126 പേരും 12,699 െ്രെഡവര്‍മാരില്‍ 20 പേരും മാത്രമാണ് ആശ്രിതനിയമനക്കാര്‍.
മിനിസ്റ്റീരിയന്‍ വിഭാഗത്തിലും സ്‌റ്റോര്‍ കീപ്പര്‍ വിഭാഗത്തിലും യഥാക്രമം 986, 201 പേര്‍ അവശരെ നിയമിക്കാവുന്ന തസ്തികകള്‍ കൈയടക്കിയിരിക്കുകയാണ്. ആരോഗ്യമുള്ളവര്‍ അവശതക്കാര്‍ക്കായി മാറിക്കൊടുക്കണമെന്നാണ് സി.എം.ഡിയുടെ അഭ്യര്‍ഥന. ഇങ്ങനെ മാറുന്നവര്‍ക്കു സീനിയോരിറ്റി നഷ്ടപ്പെടില്ല. െ്രെഡവര്‍ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ െ്രെഡവര്‍മാരെ നിയമിക്കും.
https://www.facebook.com/Malayalivartha























