ബിഗ് ബോസില്‍ നിന്ന് തരികിട സാബുവിനെ പുറത്താക്കണം: ബിജെപി നേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് പരാതി നല്‍കി

പോലീസിനെ തെറിവിളിച്ച് മടുത്ത ബിജെപിക്കാര്‍ ഏഷ്യാനെറ്റിന് പരാതി കൊടുക്കുന്നു. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റിഷോ ബിഗ് ബോസില്‍ നിന്ന് തരികിട സാബുവിനെ പുറത്താക്കണമെന്ന ആവശ്യം ഉയരുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ബിജെപി ജില്ലാനേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ പരസ്യമായി അപമാനിച്ചയാളാണ് തരികിട സാബു. തന്റെ നാലാം ഭാര്യയായി കിടപ്പറയിലേയ്ക്ക് ക്ഷണിച്ച് യുവതിയെ പരസ്യമായി അപമാനിച്ച ആളാണ് ഇയാള്‍.
ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കല്‍ കണ്ണൂര്‍ പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് സമൂഹ്യദ്രോഹിയായ ഇയാളെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. ാമൂഹ്യദ്രോഹിയും ക്രിമിനലുമായ ഇയാളെ ഏഷ്യാനെറ്റ് പോലുള്ള ജനപ്രിയ ചാനലില്‍ പങ്കെടുപ്പിക്കുന്നത് ചാനലിന് കളങ്കം ഉണ്ടാക്കുമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























