കേസിന്റെ വിചാരണ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും ; വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ആവശ്യവുമായി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ യുവ നടി, കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. ന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്‌ജിയെ വിചാരണയ്ക്കായി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയില്‍ ബോധിപ്പിക്കും.
നടിയുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുൻപ് നിരസിച്ചിരുന്നു. ആ അവസരത്തിൽ ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്‌ജിയില്ല എന്ന കാരണത്താൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ബി.എ. ആളൂര്‍ ഒഴിഞ്ഞു.
https://www.facebook.com/Malayalivartha























