സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാൾ ; കെ.ആർ.ഗൗരിയമ്മയെന്ന ചാത്തനാട്ടെ കുഞ്ഞമ്മ നൂറാം വയസ്സിലേക്ക്

കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത കെ.ആർ.ഗൗരിയമ്മയെന്ന ചാത്തനാട്ടെ കുഞ്ഞമ്മ നൂറാം വയസ്സിലേക്ക്. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 11നു ഗൗരിയമ്മ കേക്ക് മുറിക്കുന്നതോടെ പിറന്നാൾ ആഘോഷം ആരംഭിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികളുടെ ചെറു ആശംസയ്ക്കു ശേഷം 12 മണിയോടെ പിറന്നാൾ സദ്യ ആരംഭിക്കും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് കെ.ആർ. ഗൗരിയമ്മ എന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു.
https://www.facebook.com/Malayalivartha























