മഴമാറാനായി പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ദേ അടുത്തത്… വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ പ്രതിഫല തര്‍ക്കം; കളി നടക്കുമെന്ന് ബിസിസിഐ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മഴമാറാനായി പ്രാര്‍ത്ഥിച്ച ക്രിക്കറ്റ് ആരാധകര്‍ക്ക്‌മേല്‍ കരിമേഘം വീഴ്ത്തിക്കൊണ്ട് വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങളാണ് മത്സരത്തെ അനിശ്ചിതത്തിലാക്കിയത്. ഇതോടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഇന്ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഏകദിന മത്സരം പ്രതിസന്ധിയിലായി.
ബോര്‍ഡ് നല്‍കുന്ന പ്രതിഫലം കുറഞ്ഞ് പോയതാണ് താരങ്ങളെ പ്രകോപിപ്പിച്ചത്. ഇന്നലെ കൊച്ചിയിലെത്തിയ ടീം പരിശീലനത്തിനും ഇറങ്ങിയില്ല. പതിവ് വാര്‍ത്താ സമ്മേളനവും ഒഴിവാക്കിയിരുന്നു.
ക്രിക്കറ്റ് ടീം അംഗങ്ങളെ സ്‌കൂള്‍ കുട്ടികളെ പോലെയാണ് കാണുന്നതെന്നാണ് വിന്‍ഡീസ് താരങ്ങളുടെ ആരോപണം. രാജ്യത്തിന് വേണ്ടി കളിക്കുന്ന തങ്ങള്‍ക്ക് മതിയായ വേതനം നല്‍കാത്തത് ശരിയല്ലെന്നും ബോര്‍ഡിന് നല്‍കിയ കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ് . മത്സരം മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് കെ.സി.എ. അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























