സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം താറുമാറില്‍... യാത്രക്കാര്‍ ദുരിതത്തില്‍

സിഗ്നല്‍ തകരാറിനെ തുടര്‍ന്നു തിരുവനന്തപുരത്ത് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഇന്റര്‍ലോക്കിംഗ് സിഗ്‌നല്‍ സംവിധാനമാണ് താറുമാറായിരിക്കുന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സിഗ്‌നല്‍ സംവിധാനം തകരാറിലായത്.
സിഗ്‌നല്‍ തകരാറിലായതോടെ ഇന്റര്‍സിറ്റി, വഞ്ചിനാട് എക്പ്രസ് തുടങ്ങി ആറ് ട്രെയിനുകളാണ് സമീപ സ്‌റ്റേഷനുകളില്‍ കുടുങ്ങി കിടക്കുന്നത്. ഈ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ഒരു ട്രെയിനുകള്‍ പോലും കഴിഞ്ഞ ഒരു മണിക്കൂറിനിടെ സര്‍വീസ് ആരംഭിച്ചിട്ടില്ല. സിഗ്‌നല്‍ സംവിധാനം പൂര്‍വ സ്ഥിതിയിലാക്കാന്‍ റെയില്‍വേ നടപടി ആരംഭിച്ചു.
https://www.facebook.com/Malayalivartha























