ഐ.പി.എസ് മാടമ്പിയുടെ മകൾ ഊരിപോകും ; ഗവാസ്കർക്ക് അടി കിട്ടിയത് മിച്ചം ;കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് ; അന്വേഷണത്തിന് പിന്നിൽ ഉന്നതതലത്തിലെ ഗൂഢാലോചന സജീവം

എ ഡി ജി പി സുദേഷ്കുമാറിന്റെ മകൾ ഡ്രൈവറെ മർദ്ദിച്ച കേസിൽ തെളിവില്ലാതാക്കിയ പശ്ചാത്തലത്തിൽ സുദേഷ്കുമാറിന്റെ മകൾ കേസിൽ നിന്നും ഊരിപോകും. കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ മേൽനടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഉന്നതതലത്തിലെ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കങ്ങൾ.
തെളിവ് ശേഖരണത്തിന് കൂടുതൽ സമയം വേണമെന്നാണ് പോലീസ് നിലപാട്. ഇതെല്ലാം ഒത്തുകളി മാത്രമാണ്. സുദേഷ്കുമാറിനെ ഉപദ്രവിക്കാൻ ഒരിക്കലും ഉന്നത ഉദ്യോഗസ്ഥർ തയ്യാറാവുകയില്ല. ദിവസങ്ങൾക്ക് മുമ്പാണ്. കേസിന് ആസ്പദമായ സംഭവമുണ്ടായത്. സുദേഷ്കുമാറിന്റെ മകൾ നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവർ ഹൈകോടതിയെ സമീപിച്ചത്. പ്രസ്തുത കേസിലാണ് ഹൈക്കോടതി നിർദ്ദേശാനുസരണം ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കിയത്. മർദ്ദനം സ്ഥിതീകരിക്കാൻ തെളിവില്ലെന്നാണ് വാദം.
അതേ സമയം എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും അക്കാര്യം ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ചിട്ടില്ല. എ ഡി ജി പി യുടെ മകൾ ഗവാസ്ക്കറ മർദ്ദിച്ചത് ആരും കണ്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സംഭവം തെളിയിക്കാൻ സി സി റ്റി വി ദ്യശ്യങ്ങളും ലഭിച്ചിട്ടില്ല. സംഭവത്തിന് സാക്ഷികൾ ഉണ്ടെങ്കിൽ തന്നെ ആരും എഡിജിപിക്കെതിരെ രംഗത്ത് വരില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഒരു സ്ത്രീ മർദ്ദിച്ചെങ്കിൽ അക്കാര്യം ഗവാസ്കർ തെളിയിക്കണമെന്നാണ് വാദം. മകളുടെ പരാതി വ്യാജമാണെന്ന് തെളിയിക്കാനും തെളിവുകൾ ലഭ്യമല്ലെന്നാണ് കോടതിയിൽ പോലീസ് പറയുന്നത്
ദിവസങ്ങൾ കഴിയുംതോറും കേസ് കൂടുതൽ ദുർബലപ്പെടുകയേയുള്ളു. അടി കിട്ടിയ ഗവാസ്കറിന്റെ ആരോഗ്യം ഇല്ലാതായി എന്നത് മാത്രമാണ് സംഭവത്തിലുണ്ടായ ഏക പുരോഗതി. ഗവാസ്കർ സി പി എം സഹയാത്രികനായിരുന്നിട്ട് പോലും ഇതാണ് അവസ്ഥ. കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ പലവട്ടം പോലീസിന് നിർദ്ദേശം നൽകിരുന്നു. എന്നാൽ അതൊന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അറിഞ്ഞ മട്ടില്ല. ഒപ്പമുള്ള ഉയർന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കണമെന്ന അജണ്ട മാത്രമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കുള്ളത്.
സംസ്ഥാന പോലീസ് മേധാവിക്കും സുദേഷ്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിനോട് യോജിപ്പില്ല. ഗവാസ്കറുടെ പെരുമാറ്റത്തിൽ തന്നെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അസ്വാഭാവികത കാണുന്നത്. ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ കുടുംബത്തിനെതിരെ പരാതി നൽകിയതിൽ ഐ.പിഎസ് ഉദ്യോഗസ്ഥരെല്ലാം അസ്വസ്ഥരാണ്. ഇത്തരത്തിൽ പരാതി നൽകി തുടങ്ങിയാൽ എന്താകുമെന്നും അത് സേനയിലെ അച്ചടക്കം ഇല്ലാതാക്കുമെന്നും ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. ക്യാമ്പ് ഫോളോവർമാർ ഇല്ലാത്ത ഉയർന്ന ഉദ്യോഗസ്ഥർ കേരളത്തിൽ കുറവാണെന്നതും സത്യമാണ്.
https://www.facebook.com/Malayalivartha























