മലയാളിവാര്‍ത്ത പറഞ്ഞത് ശരിവയ്ക്കുന്നു... അമ്മ ഭാരവാഹികള്‍ ആരുടെയോ നോമിനികളാണെന്ന് പത്മപ്രിയയും പാര്‍വതിയും, മത്സരിക്കാന്‍ തീരുമാനിച്ചത് വിലക്കിയെന്നും പാര്‍വതിയും വിദേശത്തായിരുന്ന ജഗദീഷിന് നോമിനേഷന്‍ നല്‍കാന്‍ തടസമുണ്ടായില്ല

താരസംഘടനയായ അമ്മയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിമന്‍ ഇന്‍ കളക്ടീവ് സിനിമാ പ്രതിനിധികള്‍ രംഗത്ത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മപ്രിയയും പാര്‍വതിയും ആരോപിച്ചു. വിദേശത്താണെന്ന് പറഞ്ഞാണ് തങ്ങളെ മത്സരത്തില്‍ നിന്ന് വിലക്കിയത്. ഇപ്പോഴത്തെ ഭാരവാഹികള്‍ ആരുടെയോ നോമിനികളാണെന്നും ഇരുവരും ആക്ഷേപിച്ചു. അമ്മയുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും ഇരുവരും പ്രതികരിച്ചു. അതേസമയം ജനറല്‍ബോഡി സമയത്ത് വിദേശത്തായിരുന്ന ജഗദീഷിനെ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതോടെ അമ്മയുടെ സ്ത്രീവിരുദ്ധത കൂടുതല്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ ഒഴികെയുള്ള ഭാരവാഹികള്‍ ദിലീപിന്റെ നോമിനിയാണെന്ന് മലയാളിവാര്‍ത്ത രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് പത്മപ്രിയയുടെയും പാര്‍വതിയുടെയും പ്രസ്താവനകള്‍. സംഘടനയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലെന്നും ഇരുവരും ആക്ഷേപിച്ചു. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം ഇടവേളബാബു തയ്യാറാക്കിയ പാനലാണ് ജനറല്‍ബോഡിയില്‍ അവതരിപ്പിച്ചത്. അമ്മയില്‍ നിന്ന് പുറത്തായ ദിലീപ് പിന്‍സീറ്റിലിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാനാണ് ഈ കളി നടത്തിയത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മമ്മൂട്ടി ഭാരവാഹിത്വം ഒഴിഞ്ഞത്.
അമ്മയിലൂടെ താരങ്ങളെ മുഴുന്‍ നിയന്ത്രിച്ച്, സിനിമയുടെ സര്‍വ്വമേഖലകളിലും ആധിപത്യം ഉറപ്പിക്കാനുള്ള ദിലീപിന്റെ നീക്കം ഇപ്പോഴും ഉണ്ടെന്ന മലയാളിവാര്‍ത്ത ശരിവയ്ക്കുന്നതാണ് പാര്‍വതിയുടെയും പത്മപ്രിയയുടെയും ആരോപണം. കേസില്‍ നിന്ന് താന്‍ ഊരിവരുമെന്ന ഉറച്ചവിശ്വാസമാണ് ദിലീപിനുള്ളത്. ചില സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലിസ് തന്നെ പറയുന്നു. തിരിച്ച് വന്ന ശേഷം വീണ്ടും ഇന്‍ഡസ്ട്രി തന്റെ കാല്‍ക്കീഴിലാക്കാനാണ് ദിലീപ് നോക്കുന്നത്. ജനറല്‍ബോഡി കഴിഞ്ഞ് അമ്മ വീണ്ടും ദിലീപിന്റെ കാല്‍ക്കീഴിലെന്ന് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


https://www.facebook.com/Malayalivartha























