ഓട്ടോ ഡ്രൈവറില്‍ നിന്നും ഗിന്നസിലേക്ക്…ജോണി താരമാകുന്നു

മണിക്കൂറില്‍ 3400 പുഷ് അപ് എടുക്കുന്ന ഓട്ടോ ഡ്രൈവറായ കോട്ടയം സ്വദേശി ജോണിക്ക് ഗിന്നസ് റെക്കോഡ് ഇനി കൈയ്യെത്തും ദൂരത്ത്. ഒരു മാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും.
നിലവിലെ ഗിന്നസ് റെക്കോഡ് മണിക്കൂറില്‍ 1874 പുഷ് അപ് എടുത്ത ഇംഗ്ലണ്ടുകാരനായ കാള്‍ട്ടര്‍ വില്യംസാണ്. എന്നാല്‍ ഏപ്രിലില്‍ മൂന്നാറില്‍ നടത്തിയ പ്രകടനത്തില്‍ മുക്കുട്ടുതറ സ്വദേശി ജോസഫ് മണിക്കൂറില്‍ 2092 പുഷ് അപ് എടുത്തിരുന്നു. എന്നാല്‍ ഇത് ഗിന്നസില്‍ രേഖപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടേയുള്ളൂ.
ജോസഫിനേക്കാള്‍ കൂടുതല്‍ പുഷ് അപ് എടുത്താല്‍ മാത്രമേ 32-കാരനായ വില്ലൂന്നിപാണം പറമ്പില്‍ ജോണി. പി. ജെയിംസിനു ഗിന്നസ് പുസ്തകത്തില്‍ ഇടം നേടാന്‍ പറ്റുകയുള്ളൂ. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ജോണി. ഔദ്യോഗിക പാനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും എന്നാണ് ജോണിയുടെ വിശ്വാസം.
ചെറുപ്പത്തിലെ പുഷ് അപില്‍ തല്പരനായ ജോണി ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നുവര്‍ഷംമുമ്പാണ് ജോണി കൂട്ടുകാരുമൊത്തു മാന്നാനത്ത് ജിംനേഷ്യം ആരംഭിച്ചത്. ജോണിയുടെ കഴിവ് തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് ജോണിക്ക് ഗിന്നസിലേക്ക് മത്സരിക്കാന്‍ പ്രേരണ നല്‍കിയത്. മാന്നാനത്ത് തന്നെയാണ് ജോണി ഓട്ടോയും ഓടിക്കുന്നത്.
ഗിന്നസ് അധികൃതര്‍ എത്തിയില്ലെങ്കില്‍ ഒരു മണിക്കൂര്‍ നീളുന്ന പ്രകടനം വീഡിയോയില്‍ ചിത്രീകരിച്ച് അയച്ചുകൊടുക്കും. ഇതിനായി കോട്ടയം പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ്‌സ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി: വി. അജിത്, ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ. എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലിനെയും തയാറാക്കിയിട്ടുണ്ട്. ഗിന്നസ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.
നവംബര്‍ രണ്ടിനു വൈകിട്ട് അഞ്ചിനു മാന്നാനം സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പ്രകടനത്തിനു മുന്നോടിയായി ദിവസവും രണ്ടര മണിക്കൂറാണു ജോണി പരിശീലനം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























