ഫ്‌ളിപ്പ് കാര്‍ട്ട് ഫ്‌ളോപ് കാര്‍ട്ടാകുന്നു? മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് കല്ല് പാഴ്‌സല്‍

ഫ്‌ളിപ്പ് കാര്‍ട്ട് വഴി ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്തവരുടെ പരാതികള്‍ നീളുന്നു. ഫ്‌ളിപ്പ്കാര്‍ട്ട് വഴി മൊബൈല്‍ ഫോണിന് ഓഡര്‍ ചെയ്ത ഉപയോക്താവിന് കല്ല് പാര്‍സല്‍ അയച്ചെന്ന് ആരോപണം. ബിഗ് ബില്യണ്‍ ഡേ ഓഫര്‍ പ്രകാരം മോട്ടോ ജിക്ക് ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഉപഭോക്താവിന് കിട്ടിയത് വലിയൊരു കല്ലാണെന്നാണ് പരാതി. യുപിയിലെ ഗൌതംനഗര്‍ സ്വദേശി അഭിഷേക് എന്ന യുവാവിനാണ് ഫ്‌ലിപ്കാര്‍ട്ട് കല്ല് പാര്‍സല്‍ അയച്ച് വഞ്ചിച്ചതായി പരാതി പറഞ്ഞിരിക്കുന്നത്.
തനിക്ക് കിട്ടിയ കല്ലിന്റെ ചിത്രവും പാഴ്‌സലായി അയയ്ക്കാന്‍ ഉപയോഗിച്ച കവറും സഹിതമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് വാര്‍ത്തയായത്. ബിഗ് ബില്യണ്‍ ഡേ തട്ടിപ്പ് എന്ന ഹാഷ് ടാഗില്‍ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഫ്‌ളിപ്പ് കാര്‍ട്ട് ഓര്‍ഡര്‍, മോട്ടോ ജി ഡെലിവറി ചെയ്ത കവര്‍, കിട്ടി എന്ന് പറയപ്പെടുന്ന കല്ല് തുടങ്ങിയവയുടെ ചിത്രങ്ങളും അഭിഷേക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അഭിഷേകിന്റെ ആരോപണം അന്വേഷിക്കുമെന്ന് ഫ്‌ലിപ്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























