നാലു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു

മധ്യപ്രദേശിലെ ബന്ദ് ജില്ലയിലെ ഗ്വാളിയാര്‍ ഈറ്റ്‌വാ ഹൈവേയിലാണ് മനുഷ്യ മനസിനെ മരവിപ്പിക്കുന്ന സംഭവം നടന്നത്. നാലു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന ഗ്യാസ് തൊഴിലാളിയായ ഗൗതം യാദവ് ഓടിയെത്തുകയായിരുന്നു. രക്തം വാര്‍ന്നു കിടക്കുന്ന കുഞ്ഞിനെ കണ്ട് ഗൗതം അള്‍ക്കാരെ വിളിച്ചു കൂട്ടി. കുറ്റിക്കാട്ടിനുള്ളിലായതു കൊണ്ടാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാത്തത്. ഉടന്‍ തന്നെ പോലീസ് എത്തുകയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കുകളോടെ കുട്ടി ഐസിയുവിലാണ്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കാറില്‍ നിന്നും വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തിയത്. ഇതിനുള്ള തെളിവുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഹൈവേയിലുള്ള സിസിടിവി ക്യാമറകളും ടോള്‍ ബൂത്തും പരിശോധിച്ചു. എത്രയും പെട്ടെന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം.
പെണ്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിന് പേരു കേട്ട സ്ഥലമാണ് ബന്ദ്. 1000 പുരുഷന്മാര്‍ക്ക് 838 സ്ത്രീകള്‍ എന്ന ആനുപാതമാണ് ഇവിടെയുള്ളത്. ഇവിടെ പല സ്ഥലങ്ങളിലും പെണ്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിനെതിരെ നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിസെഫും ഇവിടെ പ്രചാരണം നടത്തുന്നുണ്ട്.
സമാനമായി രീതിയില്‍ കാറില്‍ നിന്നും മറ്റൊരു കുഞ്ഞിനെ സെപ്റ്റംബര്‍ 22 ന് വലിച്ചെറിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























