ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശേഖര്ജിയാണ് അമിത് ഷായുടെ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha