തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ ജയലളിതയെ ജയില്‍ മാറ്റാമെന്ന് കര്‍ണാടക

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ ജയില്‍മാറ്റാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍. ബാംഗളൂര്‍ ജയിലില്‍ ജയയെ ദീര്‍ഘകാലം പാര്‍പ്പിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ജയലളിത ഇപ്പോള്‍ കഴിയുന്ന പരപ്പന പരപ്പന അഗ്രഹാര ജയിന് പുറത്ത് ദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയലളിതയെ ജയില്‍ മാറ്റുന്ന കാര്യം ആലോചിക്കുന്നത്.
പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ജയിലില്‍ ജയയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
എന്നാല്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജയില്‍ മാറ്റുന്നതിനെകൂറിച്ചുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ല. കേസ് വീണ്ടും ചൊവ്വാഴ്ച കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























