ഇവിടെ താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കും... മലയാളി ജ്യോത്സ്യന്റെ പ്രവചനം കേട്ട് ഞെട്ടലോടെ ഗ്രാമവാസികൾ

ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷന്റെ പ്രവചനം. ബാംഗ്ലൂർ ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് നാടുവിട്ടോടിയത്. കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണ് ഇവര്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നത്.
ഇവിടെയുളള കുടുംബങ്ങളിലെ ധാരാളം പേര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ചതോടെയാണ് ഇവര്‍ ജ്യോതിഷനെ കാണനെത്തിയത്. നാഗദോഷം ഉണ്ടെന്ന് മലയാളി ജ്യോത്സ്യന്റെ പ്രവചനം കേട്ടതോടെ ഗ്രാമവാസികൾ ഭയന്ന് വിറച്ചു. തുടര്‍ന്ന് ഇവര്‍ നാഗ അമ്പലം പണിതു. എന്നിട്ടും മരണങ്ങള്‍ അടിക്കടി സംഭവിച്ചതോടെയാണ് ഇവര്‍ നാടുവിട്ടത്.
https://www.facebook.com/Malayalivartha


























