പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പാര്‍ട്ടി ഓഫീസിനകത്തുണ്ടായിരുന്ന പ്രവര്‍ത്തകനാണ് മരിച്ചത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പൊട്ടിത്തെറിച്ചത് ഓഫീസിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണോ മറ്റു തരത്തിലുള്ള സ്‌ഫോടക വസ്തുവാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് പരിശോധന നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























