രാജ്യത്തെ ഏറ്റവും സുപ്രധാന പരീക്ഷകളിലൊന്നായ സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പ് രീതി ഉടച്ചുവാര്‍ക്കാനൊരുങ്ങുന്നു

രാജ്യത്തെ ഏറ്റവും സുപ്രധാന പരീക്ഷകളിലൊന്നായ സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പ് രീതി ഉടച്ചുവാര്‍ക്കാനൊരുങ്ങുന്നു. പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷാ രീതി 2020 ഓടെ അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.
വൊക്കേഷണല്‍ വിഷയങ്ങളുടെ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തുമെന്നതാണ് ഏറ്റവും പ്രധാന ആകര്‍ഷണം. മാര്‍ച്ചില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി പരീക്ഷാഫലം കഴിവതും നേരത്തെ പ്രഖ്യാപിക്കും. പ്രോബ്ലം സോള്‍വിംഗ് സ്വഭാവത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ചോദ്യപേപ്പറില്‍ ഒന്നു മുതല്‍ അഞ്ച് വരെ മാര്‍ക്കുള്ള ചോദ്യങ്ങള്‍ കൂടുതലായും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സി.ബി.എസ്.ഇയുടെ പുതിയ നിയമാവലിയും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകള്‍ ഇനി മുതല്‍ വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടായിരിക്കും.
വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ തന്നെ ഈ വിഭാഗത്തിലെ പരീക്ഷ ഫെബ്രുവരിയില്‍ നടത്താനാണ് ആലോചിക്കുന്നത്. അതിനാല്‍ തന്നെ മാര്‍ച്ച് പകുതി ആകുന്‌പോഴേക്കും മറ്റ് വിഷയങ്ങളുടെ പരീക്ഷകളും പൂര്‍ത്തിയാക്കാനാകും.
https://www.facebook.com/Malayalivartha


























