ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍; സ്വന്തമായി ഒരു കാറോ ബൈക്കോ ഇല്ല മോദിക്ക്. നരേന്ദ്ര മോദിയുടെ മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരമുള്ള സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോഡി കോടീശ്വരനാണെങ്കിലും അദ്ദേഹത്തിന് സ്വന്തമായി കാറോ ബൈക്കോ ഇല്ല. കയ്യില്‍ പണമായി 48,944 രൂപയുണ്ട്. കഴിഞ്ഞ വര്‍ഷം 1,50,000 രൂപയാണ് പ്രധാനമന്ത്രിയുടെ കൈവശം പണമായി ഉണ്ടായിരുന്നത്. ഇതാണ് ഈ വര്‍ഷം 48,944 രൂപയായി മാറിയത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരമുള്ള സ്വത്ത് വിവരമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 2.28 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ആസ്തി.
എസ്.ബി.ഐയുടെ ഗാന്ധിനഗര്‍ ബ്രാഞ്ചില്‍ 11,29,690 രൂപയും എസ്.ബി.ഐയുടെ തന്നെ മറ്റൊരു അക്കൗണ്ടില്‍ 1.07,96,288 രൂപയും പ്രധാനമന്ത്രിക്ക് നിക്ഷേപമുണ്ട്. എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപ, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ 5,18,235 രൂപ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ 1,59,281 രൂപ എന്നിങ്ങനെയാണ് മറ്റ് നിക്ഷേപങ്ങള്‍.
ആഭരണങ്ങളായി 45 ഗ്രാം വരുന്ന നാല് മോതിരങ്ങളുണ്ട്. ഇവയുടെ മൂല്യം 1,38,060 രൂപ വരും. ഗാന്ധിനഗറില്‍ 2002ല്‍ വാങ്ങിയ 2002ല്‍ വാങ്ങിയ 3531.45 ചതുരശ്രയടി കെട്ടിടത്തിന്റെ നാലിലൊന്ന് പ്രധാനമന്ത്രിക്കുള്ളതാണ്. അതിന്റെ മൂല്യം 1,30,488 രൂപ വരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥലം വാങ്ങുന്നതിനും മറ്റുമായി 2,47,208 രൂപ വിനിയോഗിച്ചു. ഇതിന്റെ മൂല്യം ഇപ്പോള്‍ ഒരു കോടി രൂപയായെന്നും സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























