കുംഭമേള ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന് ബൈക്കിടിച്ച് മരിച്ചു
ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന് ബൈക്കിടിച്ച് മരിച്ചു. ദുണ്ടി ബാഗ് സ്വദേശിയായ മനീഷ് യാദവാണ് മരിച്ചത്. പ്രയാഗ് രാജിലെ നില്ഗായിയില്വച്ച് വെള്ളിയാഴ്ച രാത്രിയാണ് യാദവിനെ ബൈക്കിടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുംഭമേള ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഗാസിപൂര്‍ ജില്ലയിലായിരുന്നു യാദവ് സേവനമനുഷ്ഠിച്ചിരുന്നത്.
https://www.facebook.com/Malayalivartha