അയോധ്യക്കേസില്‍ സുപ്രീംകോടതി ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

അയോധ്യക്കേസില്‍ സുപ്രീംകോടതി ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എഴുപത് വര്‍ഷമായി തുടരുന്ന കേസില്‍ എത്രയുംവേഗം തീരുമാനം വേണം. അലഹബാദ് ഹൈക്കോടതി ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്.
തങ്ങള്‍ സുപ്രീംകോടതിയെ ബഹുമാനിക്കുകയും നിയമസംവിധാനത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍, കേസ് തീരുമാനമാക്കുന്നത് വൈകരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അയോധ്യക്കേസില്‍ സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ 24 മണിക്കൂറുകൊണ്ട് തീരുമാനമെടുക്കാമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നത്.
കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അവധിയായതിനാല്‍ മാറ്റിയിരുന്നു. കേസ് എത്രയുംവേഗം കേട്ട് തീര്‍പ്പാക്കണമെന്ന് മുമ്പും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























